കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. അതായത്, ഇന്ന് ഒു പവന്‍ സ്വര്‍ണത്തിന്റെ വില 113880 രൂപയാണ്. ഗ്രാമിന് 14235 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 270 രൂപ എന്ന നിരക്കിലാണ് വ്യാപാരം. പത്ത് ഗ്രാമിന് 2700 രൂപയും നല്‍കണം.കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപയായിരുന്നു. ഇതില്‍ നിന്ന് 5000 രൂപ വരെ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. യുദ്ധം ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും താഴേക്ക് വന്നേക്കും. ക്രൂഡ് ഓയിലിന് വേണ്ടി കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹചര്യം വരുമെന്നതാണ് സ്വര്‍ണത്തെ താഴേക്ക് വീഴ്ത്തുന്നത്.


