കൊടുങ്ങല്ലൂരിൽ ബന്ധുവിനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ചു.
മതിലകം കൂളിമുട്ടം മേലേഴത്ത് ഷാജഹാൻ്റെ ഭാര്യ സാബിറ (48) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി എടവിലങ്ങ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തായിരുന്നു അപകടം.
ഹംബ് ചാടുന്നതിനിടയിൽ ബൈക്കിൻ്റെ പിന്നിൽ നിന്നും വീണ സാബിറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവ സമയത്ത് അതുവഴി വന്ന കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ തൻ്റെ കാറിൽ ഇവരെ ആശുപത്രിയിലെത്തിക്കുകയുയായിരുന്നു.
കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച വൈകീട്ടാണ് മരിച്ചത്.


