PUDUKAD-NEWS-PUTHUKAD-NEWS

മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും.

തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി വടക്കേപുരയ്ക്കൽ ബിജീഷ് (40) ആണ് മരിച്ചത്. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചത്.
ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധൻ പകൽ നാലിന് നാട്ടിക പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു.

Spread the love
See also  ജനക്ഷേമ ക്യാമ്പ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top