PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  (24-04-26) അവധി

 

തൃശ്ശൂർ:ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് (24-04-26) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്.

സ്ഥാപനങ്ങൾക്ക് അത്യാവശ്യസാഹചര്യങ്ങളിൽ ഓൺലൈനായി ക്ലാസ്സുകൾ നടത്താവുന്നതാണ്. സർവകലാശാലകൾ/ബോർഡുകൾ, സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾക്കും അവധി ബാധകമ ല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Spread the love
See also  എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top