PUDUKAD-NEWS-PUTHUKAD-NEWS

വെള്ളാങ്ങല്ലൂരിൽ ജീരകസോഡയിൽ ചത്ത പാമ്പിനെ കണ്ടെത്തി.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടിയിൽ ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി. മനയ്ക്കലപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ശനിയാഴ്ച്ച രാവിലെയാണ് സംഭവം.
സമീപത്ത് സോളാര്‍ സ്ഥാപിക്കുന്ന ജോലിക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് ചത്ത പമ്പിനെ കണ്ടെത്തിയത്. ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്‌സ് എന്ന സോഡ നിര്‍മ്മാണ യൂണിറ്റില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അവർ കൈയ്യോടെ യൂണിറ്റ് അടപ്പിച്ചു. മേഖലയില്‍ ഇവര്‍ വിതരണം നടത്തിയ കടകളിലെ സോഡകളും തിരിച്ചെടുത്ത് നശിപ്പിച്ചു.

Spread the love
See also  മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും, പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top