ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 4 മണിക്ക് കണികണ്ട് നിർമാല്യ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.
വെളുപ്പിന് 3.30ന് മുമ്പേ ദർശനത്തിനായി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ വരെ ഭക്തജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു.
തുടർന്ന് ഹോമം, കലശം, അഭിഷേകങ്ങൾ, ബ്രഹ്മകലശാഭിഷേകം എന്നിവ നടന്നു.
കലശ ചടങ്ങുകൾക്ക് ശേഷം 12ന് പ്രസാദ ഊട്ട് ഉണ്ടായിരുന്നു.
കലശത്തോടനുബന്ധിച്ചുള്ള ഉത്സവം മെയ് 1ന് ആറാട്ടോടെ സമാപിക്കും.


