PUDUKAD-NEWS-PUTHUKAD-NEWS

കൂട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ്

കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് ; സമര സ്മാരകം നിർമ്മിക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ ഉദാസീനത കാണിച്ചതായും വിമർശനം

 

ഇരിങ്ങാലക്കുട : ഐതിഹാസികമായ കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് . കുട്ടംകുളം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചില സംഘടനകൾ നടത്തിയ സമരങ്ങളുടെയും ഉയർത്തിയ ആരോപണങ്ങളെയും തുടർന്നാണ് കെപിഎംഎസ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലൂടെയുള്ള പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിനായി കെപിഎംഎസ് , എസ്എൻഡിപി , പ്രജാമണ്ഡലം എന്നിവയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ രാഷ്ട്രീയ സമരമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. എഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സമരത്തിന് ഉചിതമായ സ്മാരകം ഉണ്ടായില്ലെന്നുള്ളത് മാറി മാറി ഭരണം കയ്യാളിയ രാഷ്‌ട്രീയ ഭരണ നേത്യത്വങ്ങളുടെ ഉദാസീനതയും ചരിത്ര സമരത്തോടുള്ള അവഗണനയുടെയും തെളിവാണ്. സമരഭൂമിയിൽ തന്നെ സ്മാരകം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം എൻ യു ഉമേഷ്, എരിയ യൂണിയൻ പ്രസിഡണ്ട് കെ വി രഞ്ജിത്ത്, സെക്രട്ടറി പി സി ചന്ദ്രൻ , പി സി രഘു , പി എം ലളിത, എ സി മുരുകൻ, കെ സി രാജീവ്, സി പി ഷാജു , കെ വി സന്തോഷ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു .

See also  ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top