നടപ്പാതയിൽ കിടന്നുറങ്ങുന്നവരെ അടിച്ച് കൊല്ലുന്ന സൈക്കോ കില്ലർ; കുന്നംകുളം സ്വദേശി ഷൺമുഖൻ വീണ്ടും സമാന കേസിൽ അറസ്റ്റിൽ.

നടപ്പാതയിൽ കിടന്നുറങ്ങുന്നവരെ അടിച്ച് കൊല്ലുന്ന സൈക്കോ കില്ലർ; കുന്നംകുളം സ്വദേശി ഷൺമുഖൻ വീണ്ടും സമാന കേസിൽ അറസ്റ്റിൽ.

ഗുരുവായൂർ : നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസിൽ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പന്തല്ലൂർ സ്വദേശി പന്തല്ലൂർ വീട്ടിൽ ഷണ്മുഖനെയാണ് ടെമ്പിൾ എസ്.എച്ച്.ഒ.-വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടിൽ ധനേഷ് കുമാറിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ 9 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിലാണ്കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പണം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാത്രി റോഡരികിൽ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ സമാനമായ കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു

Spread the love
See also  ഭൗമ ദിനാചരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top