PUDUKAD-NEWS-PUTHUKAD-NEWS

ഹർത്താൽ തുടങ്ങി : ഇരിങ്ങാലക്കുടയിൽ ഹർത്താൽ അനുകൂലികൾ ബസ്സ് തടഞ്ഞു.

ഇരിങ്ങാലക്കുട : ​കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
ജില്ലയിൽ സ്വകാര്യ ബസ്സുകൾ പതിവു പോലെ സർവ്വീസ് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ ബസ്സുകൾ തടഞ്ഞു. തുടർന്ന് പോലീസ് രംഗത്തെത്തി. പല റൂട്ടുകളിലും ബസ്സുകൾ ഭാഗികമായി മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ.

Spread the love
See also  30-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top