PUDUKAD-NEWS-PUTHUKAD-NEWS

ഗജവീരന്മാരുടെ ആരോഗ്യ പരിശോധന നടത്തി.

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഹാരിസിന്റെ നേതൃത്വത്തിൽ എലിഫന്റ് സ്ക്വാഡ് ആനകളുടെ ആരോഗ്യ പരിശോധന നടത്തി. 10 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കുന്ന 27 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക്ക് സാം, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി, പ്രാദേശിക മൃഗസംരക്ഷണ ഓഫീസർമാരായ ഡോ. കെ. വി. ഷിബു, ഡോ. പി. എം. മഞ്ജു, സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. അഷ്റഫ് അബ്ദുൾ റഹ്മാൻ, ഡോ. അനീഷ് രാജ്, മയക്കുവെടി വിദഗ്ധരായ ഡോ. കെ. വിവേക്, ഡോ. ഗിരീഷ്, വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരടക്കം 58 അംഗ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം അഡ്വ. കെ. ജി. അജയ് കുമാർ നേതൃത്വം നൽകി. ആനകളുടെ ആരോഗ്യനില, മദപ്പാട്, ജനങ്ങളോടുള്ള ഇണക്കം, പാപ്പാനോടുള്ള അനുസരണം തുടങ്ങിയ ഘടകങ്ങൾ സംഘം വിശദമായി വിലയിരുത്തി.
ജനക്കൂട്ടത്തിൽ നിന്ന് മതിയായ അകലം പാലിച്ച് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് എഴുന്നള്ളിപ്പ് നടത്തുവാൻ സംഘം നിർദ്ദേശിച്ചു. കഠിനമായ വേനൽ ചൂട് പരിഗണിച്ച് ആനകൾക്ക് മതിയായ കുടിവെള്ളം, തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ഉൾപ്പെടുന്ന ഭക്ഷണം നൽകുന്നതിനും, തറ നനച്ച് ചൂട് കുറയ്ക്കുന്നതിനും ഇവർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Spread the love
See also  വാടാനപ്പള്ളിയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ വ്യാപാരിക്ക് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top