മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 322 വീടുകള്‍ക്ക് നാശനഷ്ടം. ഏകദേശം മൂന്ന് കോടിയുടെ നഷ്ടം കണക്കാക്കുന്നു.റവന്യൂവകുപ്പും, നഗരസഭ മരാമത്ത് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധന പൂർത്തിയായി. സർക്കാർ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ധനസഹായം വിതരണം ചെയ്യും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വിതരണം ചെയ്തു. മരണമടഞ്ഞവരുടെ പേരുകള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് അനുസൃതമായി കേന്ദ്രസംസ്ഥാന സർക്കാരുകള്‍ പ്രഖ്യാപിച്ചസഹായം ലഭ്യമാകും.രണ്ട് സ്‌കൂളുകള്‍ , അങ്കണവാടി, ഫ്‌ളാറ്റ്, വായനശാല,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടമുണ്ട്.



