തൃശ്ശൂരിൽ കാപ്പാ കേസ് പ്രതി എംഡിഎം എയുമായി പിടിയിൽ.

തൃശ്ശൂരിൽ കാപ്പാ കേസ് പ്രതി എംഡിഎം എയുമായി പിടിയിൽ.

തൃശ്ശൂരിൽ കാപ്പാ കേസ് പ്രതി എംഡിഎം എയുമായി പിടിയിൽ. കരുവന്നൂർ സ്വദേശി 41 വയസ്സുള്ള ഷമീർ ആണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 25 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു.വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി വട്ടപ്പിന്നിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കാപ്പാ കേസ് പ്രകാരം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത ആളാണ് ഷമീർ.നെടുപുഴ എസ് ഐ സനേഷ് പി സി, സീനിയർ സിപി ഓമാരായ അനിൽകുമാർ, കൃഷ്ണകുമാർ, ശിവകുമാർ, സിപിഒ മാരായ അഭീഷ് ആന്റണി, അജിത്ത്, സുജിത്ത്, വിശാഖ്, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. യുവതിക്ക് പരിക്ക്..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top