PUDUKAD-NEWS-PUTHUKAD-NEWS

വധശ്രമകേസിലെ കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ : 2018 വർഷത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസ്സിലെ പ്രതിയായ കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞായിനി ദേശത്ത് മഞ്ഞോളി വീട്ടിൽ, ജ്യോതിഷ് 41 വയസ്സ് എന്നയാളെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം അറസ്റ്റ് ചെയ്തത്.
ഈ കേസ്സിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
പ്രതി സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നെടുമ്പാശ്ശേരിയിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി ടി, എ എസ് ഐ രാജീവ് , ജി എസ് സി പി ഒ അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  തൃത്തല്ലൂരിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top