വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ

വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ

വധശ്രമ കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കുഞ്ഞായിനി മഞ്ഞോളി വീട്ടിൽ ജ്യോതിഷ് (41) ആണ് അറസ്റ്റിലായത്.2018 ലാണ് കേസിനാസ്പദമായ സംഭവം.

ഈ കേസ്സിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പ്രതി സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Spread the love
See also  PUDUKADNEWS.com അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിൽ വായന ദിനാചരണം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top