PUDUKAD-NEWS-PUTHUKAD-NEWS

തൊഴിൽ വാഗ്ദാനം ചെയ്ത് 4 ലക്ഷംരൂപ തട്ടിപ്പുനടത്തിയ ആൾ പിടിയിൽ.

തൃശൂർ : കിഴക്കംപാട്ടുക്കര സ്വദേശിയുടെ കയ്യിൽ നിന്നും 4 ലക്ഷംരൂപ വാങ്ങി തട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ മാടക്കത്തറ വെള്ളാനിശ്ശേരി സ്വദേശിയായ തോപ്പിൽ വീട്ടിൽ ബിനോയ് (45) എന്നയാളെയാണ് തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടിയത്.
7.3.2023 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തിയിലെ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ ഡ്രൈവർജോലി തരപെടുത്തിതരാം എന്ന് വാഗ്ദാനം ചെയ്ത ഇതേ യൂണിവേഴ്സിറ്റിയിൽ ജോലിചെയ്തിരുന്ന പ്രതിക്ക് വെള്ളാനിശ്ശേരി സ്വദേശിയിൽ നിന്നും 4 ലക്ഷം രൂപ അക്കൌണ്ടിൽ നിന്നും ട്രാൻസ്ഫർചെയത് നൽകുകയായിരുന്നു.
ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ സമാന കേസിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പ്രതി 11 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തി വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ച പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം പ്രതിയെ ഗുരുവായൂരിൽ നിന്നും പിടികൂടിയത്.
തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, സുരേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, സിവിൽപോലീസ് ഓഫീസർമാരായ അജ്മൽ, ഷിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  അനുസ്‌മരണ യോഗം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top