ദേശീയപാതയിൽ കയ്പമംഗലം അറവുശാലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കയ്പമംഗലം സ്വദേശി മതിലകത്ത് വീട്ടിൽ മുഹ്സിൻ (23) നാണു പരിക്കേറ്റത്, ഇയാളെ കയ്പമംഗലം ഗാർഡിയൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം.




