പെരിഞ്ഞനത്ത് വീടിനോട് ചേർന്ന അടുക്കളപ്പുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരിഞ്ഞനം പോസ്റ്റ്ഓഫീസിന് പടിഞ്ഞാറ് ഭാഗത്തുള്ള കുറ്റിക്കാടൻ ജോർജിന്റെ വീട്ടിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം, ചാലക്കുടി ഫോറസ്റ്റ് ആർആർടി അംഗം കൂളിമുട്ടം അൻസാരി സ്ഥലത്തി പാമ്പിനെ പിടികൂടിയിട്ടുണ്ട്. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും



