PUDUKAD-NEWS-PUTHUKAD-NEWS

ചേർപ്പിൽ യുവ നേതാവിനെ വ്യാജ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.

​ചേർപ്പ് : തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് യുവ നേതാവിനെതിരെ വ്യാജ അശ്ലീല വീഡിയോ ചമച്ച് ഭീഷണിപ്പെടുത്തുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തി കാട്ടിൽ ഉനൈസ് (26) നെയാണ് ചേർപ്പ് പോലീസ് പിടികൂടിയത്.
യുവ.നേതാവിനെ വ്യക്തിഹത്യ നടത്താൻ ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ വീഡിയോ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഭീഷണി. വീഡിയോ പുറത്തുവിടാതിരിക്കാൻ നേതാവിന്റെ സഹോദരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പ്രതി കൈക്കലാക്കിയിരുന്നു. എന്നാൽ വീണ്ടും വലിയ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ സംശയം തോന്നിയ സഹോദരൻ വിവരം നേതാവിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ചേർപ്പ് പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുട ഡിവൈഎസ്പി ക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎഎസ്പിയുടെ നിർദ്ദേശാനുസരണം ചേർപ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിന് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top