PUDUKAD-NEWS-PUTHUKAD-NEWS

കുടുംബയോഗ വാർഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട :
ക്നാക്കിനാംപ്പിള്ളി പാറേക്കാടൻ കുടുംബയോത്തിന്റെ വാർഷികാഘോഷം നടവരമ്പ് സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ഡേവീസ് കിഴക്കുംതല ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.എൽ. ചാക്കോ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.ഡി. റാഫി റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സാജു പാറേക്കാടൻ സ്വാഗതവും സഹ രക്ഷാധികാരി റവ. ഫാ. ജോസഫ് പാറേക്കാടൻ അനുഗ്രഹ പ്രഭാക്ഷണവും റവ. സി. വിനയ ആശംസകളും അർപ്പിച്ചു.

ഉന്നത വിജയം നേടിയ കുട്ടികളെയും വിവാഹത്തിന്റെ ജൂബിലി പിന്നിട്ടവരെയും ആദരിച്ചു.

ട്രഷറർ പോൾ ഡേവീഡ്, സീന ജോസ്, ജോസ് പാറേക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി പി.ഡി. ജോയ് (പ്രസിഡന്റ്), ഷാജു പാറേക്കാടൻ (വൈസ് പ്രസിഡന്റ്), ഡിൻസി ആന്റോ (സെക്രട്ടറി), സന്തോഷ് പാറേക്കാടൻ (ജോ.സെക്രട്ടറി), പി.പി. ജോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Spread the love
See also  വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള : സംഘാടക സമിതി യോഗം ചേർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top