PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കാണ്മാനില്ലെന്ന് പരാതി

ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ യുവാവിനെ പാലക്കാട് നിന്നും കാണാതായതായി പരാതി. എടക്കുളം സ്വദേശി തൈവളപ്പിൽ സന്തോഷിന്റെ മകൻ 25 വയസ്സുള്ള അശ്വന്തിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് അശ്വന്ത് സുഹൃത്ത് സനലിന്റെ കാണാനായി പാലക്കാട് എത്തിയത്. സുഹൃത്തിനെ കണ്ട് അന്ന് വൈകിട്ട് തന്നെ അശ്വന്ത് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ നിന്നും ഒലവക്കോട് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയിരുന്നു. എന്നാൽ, ഇതുവരെയും തൃശ്ശൂരിലെ വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് സഹോദരൻ ആഷിൽ നൽകിയ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാകുമ്പോൾ നീല നിറത്തിലുള്ള ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്. അശ്വന്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, 8304850124 എന്ന

മൊബൈൽ നമ്പറിലോ

വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

Spread the love
See also  സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top