PUDUKAD-NEWS-PUTHUKAD-NEWS

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വലപ്പാട് ഹെഡ് ഓഫീസിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു.

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വലപ്പാട് ഹെഡ് ഓഫീസിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു. നിയുക്ത നാട്ടിക എം എൽ എ. ഗീത ഗോപി സ്റ്റുഡന്റസ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്റ്റുഡന്റസ് മാർക്കറ്റിന്റെ ആദ്യ വിൽപ്പന വലപ്പാട് A.E.O K.V അമ്പിളി നിർവ്വഹിച്ചു.
ആശംസകൾ നേർന്നു കൊണ്ട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ടി പ്രേമൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാമില സലിം, എടമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശോഭാ സുബിൻ, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എച്ച് കബീർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ E P അജയഘോഷ്, രാജൻ പട്ടാട്ട്, N K മുഹമ്മദാലി, ധനീഷ് മടത്തിപറമ്പിൽ, CDS ചെയർപേഴ്സൺ പ്രിയ സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ ബാങ്കിന്റെ വൈസ് പ്രസിഡണ്ട് എ ജി സുഭാഷ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് കെ ആർ ധർമജ നന്ദിയും പ്രകാശിപ്പിച്ചു. പൊതുവിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി പഠന ഉപകരണങ്ങൾക്ക് വിപണി വിലയെക്കാൾ 50% വരെ യഥാർത്ഥ വിലക്കുറവിൽ ആണ് റൂറൽ ബാങ്ക് സ്റ്റുഡന്റസ് മാർക്കറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. പെരിഞ്ഞനം, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിലും റൂറൽ ബാങ്ക് സ്റ്റുഡൻ്റ്സ് മാർക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് സമീപം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മാഷ് നാളെ സ്റ്റുഡൻസ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യും

Spread the love
See also  ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top