പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മെയ് 15, 16 തീയതികളിൽ

പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മെയ് 15, 16 തീയതികളിൽ

പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മെയ് 15 , 16 തീയതികളിൽ

ഇരിങ്ങാലക്കുട : പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ ലോന മുത്തപ്പൻ്റെ തിരുനാൾ മെയ് 15, 16 തീയതികളിൽ ആഘോഷിക്കും . 15 ന് വൈകീട്ട് തിരുസ്വരൂപം രൂപക്കൂട്ടിൽ നിന്നിറക്കിൽ ചടങ്ങിനെ തുടർന്നുള്ള തിരുകർമ്മങ്ങൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ റാഫേൽ പഞ്ഞിക്കാരൻ പത്രസമ്മേളനത്തിൽ അറിയിച്ചു . രാത്രി 8 ന് മുടിയെഴുന്നള്ളിപ്പ് നടക്കും. 16 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ വിപിൻ കുരിശുതറ കാർമ്മികത്വം വഹിക്കും . വൈകീട്ട് മൂന്നിന് തിരുനാൾ പ്രദക്ഷിണവും 8.30 ന് ബാൻ്റ് വാദ്യഘോഷവും നടക്കും. ജനറൽ കൺവീനർ റെജിൻ പാലത്തിങ്കൽ, ട്രസ്റ്റിമാരായ ആൻ്റോ പുല്ലോക്കാരൻ, സിജോ പൊന്തോക്കൻ, സെക്രട്ടറി ജോൺ ചിറയത്ത്, ഡേവിഡ് എലുവത്തിങ്കൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Spread the love
See also  07-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top