PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026)..

പുതിയ അദ്ധ്യയന വർഷം (2026-27) സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026) നടക്കും. നാളെ രാവിലെ 8.00 മണി മുതൽ അത്താണിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് പരിശോധന സംഘടിപ്പിക്കുന്നത്. എല്ലാ സ്‌കൂൾ അധികൃതരും അവരവരുടെ സ്‌കൂൾ ബസ്സുകൾ അന്നേ ദിവസം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

The post സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026).. appeared first on Thrissur Vartha.

Spread the love
See also  നടവരമ്പ് സ്കൂളിൽ  ‘പുസ്തകക്കൂട്ട്’ പരിപാടി സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top