വേനൽമഴയിൽ തന്നെ രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ആശങ്കയുയർത്തുന്നു

വേനൽമഴയിൽ തന്നെ രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ആശങ്കയുയർത്തുന്നു

ഇരിങ്ങാലക്കുട : പേഷ്ക്കാര്‍ റോഡിൽ നിന്ന് കൂടൽമാണിക്യം തെക്കേ നടയിലേക്കുള്ള ഉണ്ണായിവാര്യർ കലാനിലയം റോഡിനോട് ചേർന്നുള്ള രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. റോഡിൻ്റെ പല ഭാഗത്തും സംരക്ഷണഭിത്തി അപകട ഭീഷണിയിലാണ്.

നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറ തോട് മഴ ശക്തമാകുന്നതോടെ നിറഞ്ഞു കവിഞ്ഞ് ഒഴുകാറുണ്ട്. ഈ സമയം സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്നും റോഡിൻ്റെ അരിക് തിരിച്ചറിയാൻ സാധിക്കാതെ യാത്രക്കാർ അപകടത്തിലാവാനുള്ള സാഹചര്യം കൂടുതലാണെന്നും പ്രദേശവാസികൾ ആശങ്ക അറിയിച്ചു.

അതിനാൽ മഴ ശക്തമാക്കുന്നതിനു മുൻപായി തോടിന്റെ അരികുകെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love
See also  പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീപിടിച്ചു#shorts #news #accidentnews

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top