സ്വര്‍ണ്ണവില കുതിച്ചുയരുന്നു; പവന് 720 രൂപ വര്‍ധിച്ചു

സ്വര്‍ണ്ണവില കുതിച്ചുയരുന്നു; പവന് 720 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധനവിന്റെ പാതയിലാണ്. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,880 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 1,19,040 രൂപയുമായി വില ഉയർന്നു. ഇന്നലെ പവന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ച്‌ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയില്‍ എത്തിയിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതാണ് വിപണിയില്‍ പെട്ടെന്നുണ്ടായ ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

Spread the love
See also  ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top