PUDUKAD-NEWS-PUTHUKAD-NEWS

പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇരിങ്ങാലക്കുട : പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശി അശ്വന്തിനെ (25) മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മരട് കായലിന് അരികിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. പൂമംഗലം പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൈവളപ്പിൽ സന്തോഷിന്റെ മകനാണ് അശ്വന്ത്.

ഇക്കഴിഞ്ഞ 10ന് സുഹൃത്ത് സനലിനെ കാണാനായി പാലക്കാട് പോയ അശ്വന്ത് സുഹൃത്തിനെ കണ്ട് അന്ന് വൈകീട്ട് തന്നെ പാലക്കാട് ഐഎംഎ ജംഗ്ഷനിൽ നിന്നും ഒലവക്കോട് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയിരുന്നെങ്കിലും പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് സഹോദരൻ ആഷിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണവും ആരംഭിച്ചിരുന്നു.

അമ്മ : സന്ധ്യ

Spread the love
See also  മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര; പിഴ ഈടാക്കിയ ചലാനിലെ ഫോട്ടോ 18 കാരനെ കുടുക്കി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top