PUDUKAD-NEWS-PUTHUKAD-NEWS

മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ 45-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചയ്തു.

സംഘടന പ്രസിഡന്റ് ടി.എ. ബഷീർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ഐ. നജഗ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് കാക്കറ, വനിത വിംഗ് ജില്ലാ പ്രസിഡന്റ് സി.സി. അനിത, സംഘടന ജോയിന്റ് സെക്രട്ടറി കെ.വി. ജോമോൻ എന്നിവർ ആശംസകൾ നേർന്നു.

സംഘടന സെക്രട്ടറി ജോൺസൺ ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ സതീഷ്കുമാർ കണക്കും അവതരിപ്പിച്ചു.

വർക്കിങ് പ്രസിഡന്റ് പി.പി. ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. ഈനാംശു നന്ദിയും പറഞ്ഞു.

അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളായി ടി.എ. ബഷീർ (പ്രസിഡന്റ്), എം.കെ. ഈനാംശു (സെക്രട്ടറി), സണ്ണി ചെറിയാൻ (ട്രഷറർ) എന്നിവരെയും 18 അംഗ ഭരണസമതിയെയും തിരഞ്ഞെടുത്തു.

Spread the love
See also  പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top