വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് യുവാക്കൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് കുത്തേറ്റു. പടിഞ്ഞാറേ കോട്ട കല്ലുപ്പറമ്പിൽ ഡെൽജോക്കാണ് കുത്തേറ്റത്. പടിഞ്ഞാറേ കോട്ട കല്ലുപ്പറമ്പിൽ സംഭവത്തിൽ, ഒളരി നിവാസികളായ പൊൻമാണി ഡോൺ, കുന്നത്തുള്ളി ആദിത്യൻ എന്നിവർ പോലീസ് കസ്റ്റഡിയിൽ.
ഞായർ വൈകിട്ട് ഏകദേശം ഏഴരയോടെയാണ് സംഭവം. നമ്പോർക്കാവ് ഉത്സവത്തിന്റെ സമാപന ദിവസമായതിനാൽ പ്രദേശത്ത് വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് സംഘർഷം ഉണ്ടായത്. ക്ഷേത്രത്തിന് എതിർവശത്തെ മൈതാനത്തായിരുന്നു സംഭവം.
കുത്തേറ്റത് തൃശൂർ പടിഞ്ഞാറെക്കോട്ട കല്ലുപ്പറമ്പിൽ സ്വദേശിയായ ഡെൽജോ (25) ആണ്. ഷോൾഡറിൽ കുത്തേറ്റ ഇയാളെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഒളരി ശിവരാമപുരം കോളനിക്കാരായ പൊന്മാണി ഡോൺ എന്ന ഇനോസ് (19), കുന്നത്തുള്ളി ആദിത്യൻ (19) എന്നിവരെ അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളരി അയ്യന്തോൾ, പടിഞ്ഞാറെക്കോട്ട പ്രദേശങ്ങളിലെ ആളുകൾ തമ്മിലുണ്ടായ വൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതികൾക്കെതിരെ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മുമ്പും നിരവധി കേസുകൾ ഉണ്ടായതായി പോലീസ് അറിയിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്


