കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് റെക്കോഡ് വിലവര്‍ധനവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.മേയ് 13 ന് ഒറ്റയടിക്ക് ഗ്രാമിന് 1000 രൂപയിലേറെയും പവന് 10000 രൂപയിലേറെയും വര്‍ധിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിച്ചതിന് പിന്നാലെയായിരുന്നു ഇത്.എന്നാല്‍ ആ ദിവസത്തെ രാവിലത്തെ സെഷനില്‍ വില കുത്തനെ കൂടിയതൊഴിച്ചാല്‍ പിന്നീടുള്ള സെഷനുകളിലെല്ലാം സ്വര്‍ണവില താഴേക്ക് വീണു. മേയ് 13 ന് രാവിലത്തെ സെഷനില്‍ പവന്‍വില 123120 രൂപയായിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് ഇത് 118800 ആയി കുറഞ്ഞു. ഇന്നലെ രാവിലെ നേരിയ തോതില്‍ 119040 ആയി പവന്‍ വില ഉയര്‍ന്നെങ്കിലും ഇന്ന് വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം…
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 195 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 14480 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 14675 രൂപയായി കുറഞ്ഞു. ഇന്നലെ 119040 രൂപയായിരുന്ന പവന്‍ വില ഇന്ന് 1640 രൂപ കുറഞ്ഞതോടെ 117400 ലേക്ക് വീണു. അതേസമയം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണ വില ഇപ്പോഴും അപ്രാപ്യമായ സ്ഥലത്താണ്.



