PUDUKAD-NEWS-PUTHUKAD-NEWS

സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ അത്തം നാളിൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ഇപ്രാവശ്യം ജൂലായ് 30നാണ് ഇല്ലം നിറ.

2018 മുതൽ സംഗമേശന്റെ ഇല്ലം നിറയ്ക്കുള്ള നെല്ല് ദേവസ്വം പറമ്പിൽ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്.

90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള ‘മനുരത്ന’ എന്ന ഇനം വിത്താണ് കൊട്ടിലാക്കൽ പറമ്പിൽ വിതച്ചിരിക്കുന്നത്.

പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top