PUDUKAD-NEWS-PUTHUKAD-NEWS

ഉണ്ണായിവാര്യർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണസമിതി

ഉണ്ണായിവാര്യർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണസമിതി; 25 ലക്ഷം രൂപ കോസ്റ്റൽ എരിയ ഡെവല്പ്മെൻ്റ് കോർപ്പറേഷന് കൈമാറി

ഇരിങ്ങാലക്കുട : അറുപത് വർഷത്തെ പഴക്കമുള്ള സാസ്കാരിക സ്ഥാപനമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണ സമിതി . കലാനിലയം ഓഡിറ്റോറിയത്തിൻ്റെ പുനർനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡുവായ 25 ലക്ഷം രൂപ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കേരള സ്‌റ്റേറ്റ് കോസ്റ്റൽ എരിയ ഡെവലപ്മെൻ്റ് കോർപ്പറേഷന് കൈമാറിക്കഴിഞ്ഞു. നിർമ്മാണപ്രവൃത്തികൾക്ക് മുന്നോടിയായി സർക്കാരിൽ നിന്നും ഭരണാനുമതിക്ക് ഭരണ സമിതി അപേക്ഷ നൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പും ഭരണമാറ്റവും വന്നതിനാൽ ഇതിൻ്റെ നടപടികൾ നീളുകയായിരുന്നു . ജൂൺ മാസത്തോടെ അനുമതികൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. ബലക്ഷയം സംഭവിച്ചിട്ടുള്ള കെട്ടിടത്തിൻ്റെ പുനർനിർമ്മാണത്തിനായി മൂന്ന് കോടി രൂപയുടെ പദ്ധതിക്ക് കലാനിലയം അധികൃതർ നേരത്തെ സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. മൺമറഞ്ഞ കലാകാരൻമാരുടെ സ്‌മാരകങ്ങൾക്കായി ധനസഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2024 – 25 വർഷത്തിൽ ഫണ്ട് അനുവദിച്ചത്. 4858 ചതുരശ്ര അടിയിൽ ഓഡിറ്റോറിയം , കളരി, ഓഫീസ് എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിൻ്റെ പ്ലാൻ നേരത്തെ തന്നെ ആറൻമുള വാസ്‌തുവിദ്യാഗുരുകുലം തയ്യാറാക്കിയിരുന്നു . യുഡിഎഫ് സർക്കാരിൻ്റെ വരവോടെ നടപടിക്രമങ്ങളും കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനുള്ള ബാക്കി ഫണ്ടും വേഗത്തിൽ നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ളത്.

Spread the love
See also  മാപ്രാണം വാതിൽമാടം നിവാസികൾക്ക് പുതിയ ഭൂമിക്കുള്ള ആധാരം കൈമാറി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top