കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

തളിക്കുളം പുളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. കാറിൽ യാത്രക്കാരായ വയനാട് വെള്ളമുണ്ട സ്വദേശി കവര വീട്ടിൽ മുസ്തഫയുടെ യുടെ മകൻ മുജീബ് റഹ്മാൻ (20) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മുജീബിന്റെ സഹോദരൻ നജീബ് റഹ്മാൻ( 26), കാറിൽ ഉണ്ടായിരുന്ന ഇവരുടെ മാതാവിനും സഹോദരിക്കും പരിക്കുണ്ട്. കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മുജീബ് റഹ്മാനെ തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണപ്പെടുകയായിരുന്നു.

Spread the love
See also  ഓപ്പറേഷൻ തൂഫാൻ: അന്തരീക്ഷത്തിൽ കഞ്ചാവിന്റെ മണം. പോലീസിനെ കണ്ട് യുവാവ് കഞ്ചാവ് കത്തിക്കാൻ ശ്രമം – കയ്യോടെ പിടികൂടി പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top