PUDUKAD-NEWS-PUTHUKAD-NEWS

മാലിന്യങ്ങളിൽ ഒളിഞ്ഞു കിടന്ന ഒരു പവനോളം വരുന്ന സ്വർണ്ണമോതിരം അരിമ്പൂരിലെ ഹരിതകർമ്മ സേനാംഗം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.

അരിമ്പൂർ : വീട്ടുകാർ ചാക്കിലാക്കി നൽകിയ മാലിന്യങ്ങളിൽ ഒളിഞ്ഞു കിടന്ന ഒരു പവനോളം വരുന്ന സ്വർണ്ണമോതിരം അരിമ്പൂരിലെ ഹരിതകർമ്മ സേനാംഗം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. അരിമ്പൂർ പഞ്ചായത്ത് ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് കൂടിയായ രാജി മാനോജിനാണ് സ്വർണ്ണമോതിരം മാലിന്യ ചാക്കിലെ ബാഗിൽ നിന്ന് കിട്ടിയത്.
വെള്ളിയാഴ്ച പകൽ പതിനൊന്നരയോടെ അരിമ്പൂർ പതിനേഴാം വാർഡിലെ നിരവധി വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ മറ്റൊരു ചാക്കിലേക്ക് വേർതിരിച്ച് മാറ്റുന്നതിനിടയിലാണ് ബാഗിൽ ചെപ്പിലായി സൂക്ഷിച്ച മോതിരം ശ്രദ്ധയിൽപ്പെട്ടത്.
മോതിരത്തിൽ പേര് കുത്തിയിരുന്നതിനാൽ ഉടമയെ വേഗം തിരിച്ചറിഞ്ഞു. കൈപ്പിള്ളി സ്വദേശി ചക്കംകുമരകത്ത് സജിത ശ്യാമിൻ്റെ തായിരുന്നു മോതിരം.സ്വർണ്ണം കിട്ടിയവിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ സജിത മോതിരം ഏറ്റുവാങ്ങി.

Spread the love
See also  റാപ്പര്‍ വേടൻ കുടുങ്ങിയേക്കും; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു, കുറ്റപത്രം ഉടൻ സമര്‍പ്പിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top