PUDUKAD-NEWS-PUTHUKAD-NEWS

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തു ; പടിയൂരിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പുതിയ യുഡിഎഫ് മന്ത്രിസഭ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടിയൂർ മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വാർഡ് കേന്ദ്രത്തിൽ പ്രവർത്തകർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പായസവും ലഡുവും മിഠായിയും വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു.

ജനകീയ സർക്കാരിന്റെ വരവ് നാടിന്റെ വികസനത്തിന് പുതിയ വേഗം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

ആഹ്ലാദ പ്രകടനത്തിനും മധുരവിതരണത്തിനും മണ്ഡലം പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ, കാട്ടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ, വാർഡ് പ്രസിഡൻ്റ് നസീമ കബീർ, സി.യു.സി. പ്രസിഡൻ്റ് സജീന സിദ്ദിഖ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ്, വാർഡ് ഭാരവാഹികളായ എ.എം. അശോകൻ, ജാസ്മിൻ ഷിഹാബ്, ടി.കെ. ഷാഹിർ, ടി.കെ. റഫീഖ്, എം.കെ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.

പ്രദേശത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആഘോഷങ്ങളിൽ പങ്കാളികളായി.

Spread the love
See also  17-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top