
പുന്നയൂർക്കുളം :1975 മുതൽ എൽ.ഡി.എഫ്. കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്തത്. ആദ്യ റൗണ്ടിൽ യു.ഡി.എഫ്. 9, എൽ.ഡി.എഫ്. 7, എൻ.ഡി.എ. 4, എന്നിങ്ങനെയായിരുന്നു ഫലം. പിന്നീട് രണ്ടാം റൗണ്ടിൽ യു.ഡി.എഫ്, എൽ.ഡി.എഫ്. തമ്മിൽ മത്സരിച്ചപ്പോൾ 9 വോട്ട് നേടി ഹസ്സൻ തളികശ്ശേരി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. എസ് ഡി പി ഐ അംഗത്തിന്റെ […]



