loader image
നിലമ്പൂർ വനത്തിൽ സ്വർണ്ണ ഖനനശ്രമം; മമ്പാട് സ്വദേശികളായ ഏഴുപേർ പിടിയിൽ

നിലമ്പൂർ വനത്തിൽ സ്വർണ്ണ ഖനനശ്രമം; മമ്പാട് സ്വദേശികളായ ഏഴുപേർ പിടിയിൽ

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ അനധികൃതമായി സ്വർണ്ണ ഖനനം നടത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. വനം ഇന്റലിജൻസും നിലമ്പൂർ റേഞ്ച് ഓഫീസറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മമ്പാട് പുള്ളിപ്പാടം സ്വദേശികളായ സംഘം വലയിലായത്.

ചാലിയാർ പുഴയുടെ മമ്പാട് കടവ് കേന്ദ്രീകരിച്ചായിരുന്നു ഖനനം നടന്നിരുന്നത്. മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് പുഴയിൽ നിന്ന് മണൽ ഊറ്റിയെടുത്ത് വൻതോതിൽ സ്വർണം അരിച്ചെടുക്കാനായിരുന്നു ഇവരുടെ നീക്കം. വനമേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.
The post നിലമ്പൂർ വനത്തിൽ സ്വർണ്ണ ഖനനശ്രമം; മമ്പാട് സ്വദേശികളായ ഏഴുപേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

New Report

Close