PUDUKAD-NEWS-PUTHUKAD-NEWS

സമ്മാനാർഹമായ വ്യാജ ലോട്ടറിഉപയോഗിച്ച് തട്ടിപ്പിനു ശ്രമം മൂന്നു പേർ പിടിയിൽ.

തൃശൂർ : സമ്മാനാർഹമായ കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ പതിപ്പ് നിർമ്മിച്ച് കടയിൽ നൽകി പണം വാങ്ങി തട്ടിപ്പുനടത്തിയ കേസിലെ പ്രതികളായ പാലക്കാട് സ്വദേശികളായ കോട്ടായി മരുതറോഡ്, വൈഷ്ണവം വീട്ടിൽ വിഷ്ണുദാസ് (30), മരുതറോഡ് മണലിദേശത്തെ വിഘ്നേഷ് (28), പട്ടാണിതെരുവ് സ്വദേശിയായ കേരകത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നിവരെയാണ് വിയ്യൂർ പോലീസ് അന്വേഷണ സംഘം പാലക്കാട് നിന്നും പിടികൂടിയത്.
19.5.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂരിൽ അക്ഷര ലോട്ടറി ഏജൻസി നടത്തിവരുന്ന പാടൂക്കാട് സ്വേദശിയുടെ ഷോപ്പിൽ കാറിലെത്തിയ പ്രതികളിലൊരാളായ വിഷ്ണുദാസ് അയ്യായിരം രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ച് നൽകി പണം തട്ടിയെടുക്കുകയായിരുന്നു. ലോട്ടറിയിൽ സംശയം തോന്നിയ ഷോപ്പ് ഉടമ കാർ തടഞ്ഞുനിറുത്തി വിയ്യൂർ പോലീസിനെ അറിയിക്കുകയായിരുന്നു. വിയ്യൂർ പോലീസ് ഉടൻെ സ്ഥലത്തെത്തി പ്രതികളെ സ്റ്റേഷനിലെത്തിച്ച് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ വിഷ്ണുദാസും മറ്റു പ്രതികളും കൂടി പാലക്കാടുള്ള മുഹമ്മദ് ഫാസിലിൻെറ വീട്ടിൽവച്ചാണ് സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ചതെന്നും കൂടാതെ ഒരു കോടി സമ്മാനതുകയുള്ള സമൃദ്ധി ലോട്ടറിയുടെ പന്ത്രണ്ട് വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിവിധ കടകളിൽ നിന്നും പണം വാങ്ങിയെന്നും വ്യക്തമായി..
തുടർന്നുള്ള അതിവദഗ്ധമായി അന്വേഷണത്തിൽ വിയ്യൂർ പോലീസ് അന്വേഷണ സംഘം മറ്റു പ്രതികളേയും പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ നിരവധി പ്രിൻറ് ചെയ്ത വ്യാജ ലോട്ടറികളും പ്രിൻററും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വിയ്യൂർ എസ് എച്ച് ഒ അറിയിച്ചു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും വിയ്യൂർ എസ് എച്ച് ഒ ശ്രീമതി നിമിഷി ത്രിപാഠി െഎ പി എസിൻെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ സബ്ഇൻസ്പെക്ടർമാരായ സന്തോഷ്, ശ്രിജിൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ എ വി സജീവ്, എം കെ. സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഭദ്രൻ, സുഭാഷ്, മനേക് എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  മുരിയാട് രാജീവ്ഗാന്ധി അനുസ്മരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top