PUDUKAD-NEWS-PUTHUKAD-NEWS

ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

കുന്നംകുളം : ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു. റവന്യൂ വിഭാഗം ക്ലർക്ക് ആയി ജോലി ചെയ്യുന്ന വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.
സുഹൃത്തിൻ്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരിച്ചത്. മൂന്നുവർഷത്തിലധികമായി കുന്നംകുളം നഗരസഭയിൽ ജോലി ചെയ്യുന്നു. അവിവാഹിതനാണ്.

Spread the love
See also  67-ാം വയസ്സിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top