മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കറിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് സി വി ഗിരീ ഉത്ഘാടനം ചെയ്തു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരീ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ, കുടുംബശ്രീ ചെയർപേഴ്സൺ ഹണി പ്രസാദ്, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എൻ മദനമോഹനൻ, എ പി ബിനോയ്, മുഹമ്മദ് ഷഹബ്, സീനത്ത് അഷ്റഫ്, സിന്ധു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.



