കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം എരിശ്ശേരി പാലം ദേശം പച്ചക്കൽ വീട്ടിൽ സജീറിനെയാണ് 50 വയസ്സ് പോലീസ് പിടികൂടിയത്.
ലോകമലേശ്വരം മുസിരിസ് നഗർ പൂത്തോട്ട വീട്ടിൽ റഷീദ് (59) എന്നയാളുടെ ഉടമസ്ഥതയിൽ മുസിരിസ് നഗറിൽ പുതുതായി പണികഴിപ്പിക്കുന്ന വീട്ടിൽ നിന്നാണ് മോഷണം നടന്നത്. ഇവിടെ വെള്ളം പമ്പ് ചെയ്യാനായി സ്ഥാപിച്ചിരുന്ന 6,500 രൂപ വിലവരുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രതി കവർന്നത്.
കഴിഞ്ഞ മെയ് 15-ാം തീയതി വൈകീട്ട് 05:30 നും മെയ് 16-ാം തീയതി രാവിലെ 08:30 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ഉടമസ്ഥൻ്റെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ വേഗത്തിൽ പിടികൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സജീർ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ 2 മോഷണക്കേസിലെ പ്രതിയാണ്
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജോയ് പിടി, സബ്ബ് ഇൻസ്പെക്ടർമാരായ വിവേക്, ശിവശങ്കരൻ, ജി എ എസ് ഐ താമസ്, സി പി ഒ വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



