PUDUKAD-NEWS-PUTHUKAD-NEWS

ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

ചാവക്കാട് : ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) നാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ ഫെഡറൽ ബാങ്കിന് സമീപമാണ് അപകടം നടന്നത്.
സൈക്കിളിൽ പോവുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് നൂറുദ്ദീൻ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയും ലോറിയുടെ ചക്രം നൂറുദ്ദീന്റെ തലയിലൂടെ കയറി ഇറങ്ങുകയുമാ യിരുന്നു. നൂറുദ്ദീൻ തൽക്ഷണം മരിച്ചു.

Spread the love
See also  തളിക്കുളം തമ്പാൻകടവിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top