ബേസിൽ ജോസഫ് ആദ്യമായി നിർമ്മാതാവാകുന്ന സിനിമ ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി (സാംബോയ്) എന്ന കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ബേസിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ ഗെറ്റപ്പിലുള്ള ബേസിലിന്റെ മാസ് അവതരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ വൈകാതെ പുറത്തിറങ്ങുമെന്നാണ് സൂചന. 2026 ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. കോളേജ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു മാസ്, കളർഫുൾ ക്യാമ്പസ് എന്റർടെയ്‌നറായിരിക്കും അതിരടി എന്നാണ് ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസറും നൽകുന്ന സൂചന. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്. വ്യത്യസ്ത സ്വഭാവങ്ങളുള്ള മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവും സംഘർഷങ്ങളും ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ.
Also Read: മമ്മൂട്ടി കമ്പനിയുടെ മാസ് തിരിച്ചുവരവ്! ‘കളങ്കാവൽ’ 83 കോടിയിൽ; മെഗാസ്റ്റാർ തരംഗം തുടരുന്നു
ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ആദ്യ ചിത്രം കൂടിയാണിത്. സമീർ താഹിർ, ടൊവിനോ തോമസ് എന്നിവർ സഹനിർമാതാക്കളാണ്. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും അതിരടി പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്നുണ്ട്. സ്റ്റൈലിഷ് ടൈറ്റിൽ ടീസറും ഇപ്പോൾ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന് വലിയ സോഷ്യൽ മീഡിയ ശ്രദ്ധയാണ് നേടിക്കൊടുക്കുന്നത്.
മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ ഐഡൻചാർട്ട്സ്, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
The post സാംബോയിയായി ബേസിൽ ജോസഫ്; ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് appeared first on Express Kerala.



