സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.ഇതോടെ സ്വർണ്ണവില ഗ്രാമിന് 14,580 രൂപയിലും പവന് 1,16,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 11,980 രൂപയിലെത്തി.മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വെള്ളിയാഴ്ച മുതല്‍ സ്വർണവില താഴേക്കാണ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്.ചൊവ്വാഴ്ച മുതല്‍ തുടർച്ചയായി മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയാണ് വെള്ളിയാഴ്ച താഴെവീണത്.



