PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു, വൻ നാശനഷ്ടം.

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു, നിരവധി വാഹനങ്ങളും വീടും ആന തകർത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെ തൃശൂർ ചെമ്പൂക്കാവ് ഗാന്ധിനഗറിൽ ആണ് ആന ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചാണ് ആന ഇടഞ്ഞത് എന്ന് പറയുന്നു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ആനയാണ് ഇടഞ്ഞിട്ടുള്ളത്.
ഒരു മണിക്കൂറോളം ഭീതി വിതച്ച ആനയെ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ടെങ്കിലും തളയ്ക്കാൻ ആയിട്ടില്ല. എലിഫൻ്റ് സ്ക്വാഡും പൊലീസും നാട്ടുകാരും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു കിലോമീറ്ററോളം ഓടിയ ആന കണ്ണിൽ കണ്ടതെല്ലാം തകർത്ത നിലയിലാണ്.

Spread the love
See also  സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് വൻ മോഷണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top