PUDUKAD-NEWS-PUTHUKAD-NEWS

വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ.

രാവിലെ കോമ്പാറയിൽ നിന്നാരംഭിച്ച പര്യടനം ഏറെ വൈകി ആളൂർ സെന്ററിൽ സമാപിച്ചു.

നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു.

എൻ.കെ. ജോസഫ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ ശശികുമാർ ഇടപ്പുഴ, ബാബു തോമസ്, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇടത്താടൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, ജോണി കാച്ചപ്പിള്ളി, കെ.വി. രാജു, റോയ് കളത്തിങ്കൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, മണ്ഡലം പ്രസിഡന്റ് നൈജു ഊക്കൻ, ഡോ. മാർട്ടിൻ പി. പോൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Spread the love
See also  വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനിടെ മോഷണം: വയോധിക പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top