PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പട്ടാപകൽ വീട് പൊളിച്ച് സ്വർണ്ണവും വെള്ളിയും കവർന്ന കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ പ്രതികൾ പോലീസ് പിടിയിൽ.

തൃശ്ശൂർ പടിഞ്ഞാറേ കോട്ടയിൽ താമസിക്കുന്ന സ്ത്രീയുടെ വീട് പട്ടാപകൽ കുത്തിതുറന്ന് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും കൂടാതെ വെള്ളി ആഭരണങ്ങളും ഉൾപ്പെടെ 6 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിലെ പ്രതികളും
നിരവധി മോഷണകേസുകളിൽ പ്രതികളും തിരുനെൽവേലി സ്വദേശികളും സഹോദരങ്ങളുമായ തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ സൌത്ത് പനവടാലി സ്വദേശികളായ തങ്കമുത്തു (45) അയ്യപ്പൻ (43) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോഗ് ടീമും തൃശൂർ വെസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.
6.5.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പരാതിക്കാരിയായ സ്ത്രീ വീട് പൂട്ടി പുറത്ത് പോയ തക്കം നോക്കി വീടിൻെറ ഡോർ പൊളിച്ച് വീടിനകത്തു കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വെള്ളി ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു വൈകീട്ട് പരാതിക്കാരി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
6 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണക്കാക്കുന്നുണ്ട്. ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖ് IPS അവർകളുടെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമിനെ കേസിന്റെ അന്വേഷണം ഏല്പിക്കുകയും ചെ്യതു.
സംഭവ സ്ഥലത്തെ ക്യാമറകൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ ചോദ്യം ചെയ്തും സമാന കുറ്റകൃത്യം ചെയ്തവരെ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ പ്രതികളായ തമിഴ്നാട് സ്വദേശികളെ പടിഞ്ഞാറെകോട്ടയിൽ നിന്ന് പിടികൂടുകയായിരുന്നു.
പകൽസമയങ്ങളിൽ ആക്രി പെറുക്കനെന്ന വ്യാജന വീടുകളിൽ കയറിയിറങ്ങുകയും വീട്ടിൽ ആളുകളുണ്ടെങ്കിൽ എന്തെങ്കിലും പെറുക്കിയെടുത്ത് അവിടെ നിന്ന് പോകുകയും ആളില്ലെന്ന് മനസ്സിലാക്കിയാൽ കേറി മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ വിവിധ ജില്ലകളിലായി അമ്പത്തിലധികം മോഷണകേസുകൾ ഇവർക്കെതിരെയുണ്ട്. പ്രതികൾ ചെയ്ത മോഷണങ്ങളിൽ മുഴുവനും പകൽ സമയങ്ങളിലാണ് ചെയ്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖ് അവർകളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ സേതു, തൃശൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ശശിധരൻ , തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ , എന്നിവരും
തൃശ്ശൂർ സിറ്റി SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്. ഐ ലിപ്സൺ, സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്ണു എന്നിവരുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love
See also  ആംബുലൻസിൽ ലഹരിക്കടത്ത്; പ്രതികൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top