PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്‌.

തൃപ്രയാർ – സാധാരണക്കാരുടെ ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ അടിക്കിടെ ഉള്ള ഇന്ധന വില വർധനവിനെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ പ്രതിഷേധ സമരം നടത്തി. തൃപ്രയാർ ബസ് സ്റ്റാൻഡിനു സമീപം പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ എ എൻ സിദ്ധപ്രസാദ്, ടി വി ഷൈൻ ,സി എസ് മണികണ്ഠൻ ,നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു ,മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി സി ജയപാലൻ ,പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി കെ വാസൻ ,തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഷോല മഹേഷ്‌ ,
പഞ്ചായത്ത്‌ മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ ,സിന്ധു സിദ്ധപ്രസാദ് ,മധു അന്തിക്കാട്ട് ,അംബിക രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.പി കെ നന്ദനൻ ,പി എസ് പി നസീർ ,മോഹൻദാസ് പുലാക്കപറമ്പിൽ ,ഹേമ പ്രേമൻ ,കൃഷ്‌ണകുമാർ കെ ,മുഹമ്മദാലി തൃപ്രയാർ ,കണ്ണൻ അന്തിക്കാട്ട്, മുഹമ്മദ്‌ റസൽ ,സി എസ് സിഥാർത്താൻ ,പി വി സഹദേവൻ ,ജയരാമൻ അന്ടെഴത്ത്‌ ,അജിത്കുമാർ ചേർത്തേടത്ത് ,ഷെരീഫ് പാണ്ടികശാല ,ഭാസ്‌ക്കാരൻ അന്തിക്കാട്ട് ,അഭിഷിക് നാട്ടിക തുടങ്ങിയവർ നേതൃത്വം നൽകി

Spread the love
See also  വിയ്യൂർ ദയ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top