PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് പുത്തൻകടപ്പുറത്ത് യുവാവിന് കുത്തേറ്റു.

ചാവക്കാട്: മാലിന്യം വലിച്ചെറിഞ്ഞതിനെ ചൊല്ലി തർക്കം. ചാവക്കാട് പുത്തൻകടപ്പുറത്ത് യുവാവിന് കുത്തേറ്റു. ചാവക്കാട് പുത്തൻകടപ്പുറം സ്വദേശി നിമലി(39)നാണ് കുത്തേറ്റത്. തന്റെ സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിലാണ് ബന്ധുക്കളായ മൂന്നുപേർ ചേർന്ന് നിമലിനെ ആക്രമിച്ചതെന്നാണ് വിവരം.
ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ അടിക്കുകയും ആയുധം കൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവത്രേ. സംഭവത്തിൽ ചാവക്കാട് പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Spread the love
See also  ഇന്ന് ബലിപെരുന്നാൾ: ഈദ്​ഗാഹുകളുമായി പള്ളികളും മതസംഘടനകളും, വിപുലമായ ആഘോഷത്തിൽ വിശ്വാസികൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top