യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടവി രഞ്ജിത്തും കൂട്ടാളിയും അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടവി രഞ്ജിത്തും കൂട്ടാളിയും അറസ്റ്റിൽ

കുറിച്ചിക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കുറിച്ചിക്കര പൂളാക്കൽ സ്വദേശികളായ കടവി വീട്ടിൽ രഞ്ജിത്ത്, കറപ്പം വീട്ടിൽ സുധീർ എന്നിവരെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25ന് പ്രതികൾ പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരന്റെ അമ്മയെയും ആക്രമിച്ചു. നേരത്തെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love
See also  “ചേർപ്പ് തിരുവുള്ളക്കാവ് റോഡരികിൽ പരസ്യമായി മാലിന്യം തള്ളുന്നു!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top