PUDUKAD-NEWS-PUTHUKAD-NEWS

കേച്ചേരി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു.

കുന്നംകുളം : പന്നിത്തടം കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കാലടി പ്രേക്ഷിതാനം കോൺവെന്റിലെ സിസ്റ്റർമാർ സഞ്ചരിച്ചിരുന്ന ബൊലേറോയും കുറ്റിപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒന്നേകാലിനായിരുന്നു അപകടം.കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ ആണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ടു വാഹനത്തിൽ ഉള്ളവരെയും കുന്നംകുളം മലങ്കര, അമല ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Spread the love
See also  യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top